Posted On
date_range Updated On
date_range അച്ഛൻ എഴുതിയ പുസ്തകം മകൾ പ്രകാശനം ചെയ്തു
കൊല്ലം: സൂർദാസ് രാമകൃഷ്ണന്റെ 'വരജീവിതം'എന്ന പുസ്തകം മകൾ എം.എസ് മാധവിക്കുട്ടി പ്രകാശനം ചെയ്തു. എഴുത്തുകാരൻ ടി.ഡി രാമകൃഷ്ണനാണ് പുസ്തകം പ്രകാശനം ചെയ്യേണ്ടിയിരുന്നത്. ട്രെയിൻ റദ്ദാക്കിയതിനാൽ അദ്ദേഹത്തിന് ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അതിനാലാണ് കോഴിക്കോട് വികസന കമീഷണറായ എം.എസ് മാധവിക്കുട്ടി വരജീവിതം പ്രകാശനം ചെയ്തത്.
മാധ്യമ പ്രവർത്തകൻ സി.ആർ രതീഷ് പുസ്തകം ഏറ്റുവാങ്ങി. കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ എസ്.എൻ വനിതാ കോളജ് പ്രിൻസിപ്പൽ ഡോ. ആർ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ജയൻ മഠത്തിൽ, രജനി ഗിരീഷ്, മിനി സതീഷ് തുടങ്ങിയവർ സംസാരിച്ചു.
ജനയുഗം വാരാന്ത്യത്തിൽ ലോക പ്രശസ്തരായ ചിത്രകാരന്മാരുടെ ചിത്രവും അവരുടെ ജീവിതവും കോർത്തിണക്കി എഴുതിയ പംക്തിയാണ് 'വരജീവിതം'. ഇരുപത്തിയൊന്നു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ലേഖനങ്ങൾ സൂക്ഷ്മ പഠനവും വായനയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.