ചെ​റു​ങ്ങാ​ട്ടു​കാ​വ് സി.​കെ.​സി ബ്ര​ദേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ്​ സ്പോ​ർ​ട്സ് ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച ഘോ​ഷ​യാ​ത്ര​യി​ലെ പു​ലി​ക്ക​ളി സം​ഘം

ഗ്രാമങ്ങൾ ആഘോഷ ലഹരിയിൽ

അകത്തേത്തറ: ഗ്രാമങ്ങൾ ഓണാഘോഷ ലഹരിയിൽ. അകത്തേത്തറ ചെറുങ്ങാട്ടുകാവ് സി.കെ.സി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, പുരോഗമന വായനശാല എന്നിവ ചേർന്ന് പുലിക്കളി ഘോഷയാത്ര സംഘടിപ്പിച്ചു. മാവേലി അകമ്പടി സേവിച്ചെത്തിയ ഘോഷയാത്രയിൽ അണിനിരന്ന പുലിവേഷധാരികൾ നിരത്തുകളിൽ നിറഞ്ഞാടി.

അകത്തേത്തറ വടക്കേത്തറ ബ്രദേഴ്സ് ഉത്രാട ദിവസം പൂക്കളമടക്കം വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. തിരുവോണ നാളിൽ രാവിലെ എട്ടരക്ക് നീന്തൽ മത്സരം, അവിട്ടം നാളിൽ കബഡി മത്സരം എന്നിവയുമുണ്ടാകും. 

Tags:    
News Summary - Villages enjoy onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.