‘എന്തു​കൊണ്ട് ഷുക്കൂറിനെ നജീബ് എന്ന് വിളിച്ചു’: വിശദീകരണവുമായി ബെന്യാമിൻ

മലയാളി ഏറ്റെടുത്ത ‘ആടുജീവിതം’ എന്ന നോവൽ സിനിമയായതോടെ കഥാപാത്രങ്ങളെ ചൊല്ലി  സാമൂഹിക മാധ്യമങ്ങൾ വിവിധങ്ങളായ തർക്കം തുടരുകയാണ്. ഇതിനിടെ, എന്തു​കൊണ്ട് ഷുക്കൂറിനെ നജീബ് എന്ന് വിളിച്ചുവെന്ന ചോദ്യം ശക്തമാണ്. ഈ ചോദ്യത്തിനുള്ള ​വിശദീകരണവുമായാണ് നോവലിസ്റ്റ് ബെന്യാമിനിപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഇതിനകം തന്നെ സിനിമയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾക്ക് ബെന്യാമിൻ മറുപടി നൽകി കഴിഞ്ഞു.  എന്തുകൊണ്ട് ഇത്രകാലം ഷുക്കൂറിനെ നിങ്ങൾ നജീബ് എന്ന് വിളിച്ചു, അങ്ങനെ അവതരിപ്പിച്ചു എന്ന ചോദ്യം സ്വഭാവികമാണെന്ന് ബെന്യാമിൻ എഴുതുന്നു.

ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിൽ എല്ലാം പേര് നജീബ് മുഹമ്മദ്‌ എന്ന് തന്നെ ആണ്. അദ്ദേഹത്തിന്റെ നാട്ടിലെ പേരാണ് ഷുക്കൂർ. അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു നീതികേടും ഇല്ലെന്നാണ് ബെന്യാമി​െൻറ വിശദീകരണം. ഫേസ് ബുക്ക് പേജിലൂടെയാണ് ത​െൻറ നിലപാട് നോവലിസ്റ്റ് വ്യക്തമാക്കുന്നത്.

കുറിപ്പ് പൂർണരൂപത്തിൽ:

ഷുക്കൂർ - നജീബ്. എന്തുകൊണ്ട് ഇത്രകാലം ഷുക്കൂറിനെ നിങ്ങൾ നജീബ് എന്ന് വിളിച്ചു, അങ്ങനെ അവതരിപ്പിച്ചു എന്ന ചോദ്യം സ്വഭാവികമാണ്. ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിൽ എല്ലാം പേര് നജീബ് മുഹമ്മദ്‌ എന്ന് തന്നെ ആണ്. അദ്ദേഹത്തിന്റെ നാട്ടിലെ പേരാണ് ഷുക്കൂർ. അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു നീതികേടും ഇല്ല. 🙏🏼🙏🏼🙏🏼

Tags:    
News Summary - 'Why Shukur was called Najeeb': Benjamin explains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.