സ്വന്തം ജീവിതാനുഭവങ്ങളെ മറ്റു മനുഷ്യർക്ക് വെളിച്ചമായി മാറ്റുകയാണ് മീനു കൃഷ്ണൻ 'പിൻവെളിച്ചം' എന്ന പുസ്തകത്തിലൂടെ. ഒരു സ്ത്രീ നടന്നുതീർത്ത വഴികൾ, അവളുടെ ഏകാന്തതയിലെ മനോവിചാരങ്ങൾ, സങ്കടങ്ങളുടെ കണ്ണീരുപ്പുകൾ എല്ലാം കോർത്തിണക്കുന്നതാണ് പിൻവെളിച്ചം എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരം. വായനക്കാർക്ക് കാഴ്ചകളുടെ വാതായനങ്ങളും ജാലകങ്ങളും തുറന്നിട്ടു കൊടുക്കുന്നതാണ് പുസ്തകം. ഹരിതം ബുക്സാണ് പ്രസാധകർ. നവംബർ 13ന് വൈകീട്ട് 4.30ന് റൈറ്റേഴ്സ് ഫോറം ഹാളിൽ പ്രകാശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.