ലുലു റീഡിങ് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍

തിരുവനന്തപുരം ലുലു മാളും ഡി സി ബുക്‌സും സംയുക്തമായി നടത്തുന്ന ലുലു റീഡിങ് ഫെസ്റ്റിന് ഇന്ന് (18 ആഗസ്റ്റ് 2022) തുടക്കമാകും. വൈകുന്നേരം 6.15 ന് ശശി തരൂര്‍ എം പി റീഡിങ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.

അടൂര്‍ ഗോപാലകൃഷ്ണന്‍, ബെന്യാമിന്‍, പ്രണയ് ലാല്‍, മനു എസ് പിള്ള, ദീപാനിശാന്ത്, ജി.ആര്‍.ഇന്ദുഗോപന്‍, പ്രശാന്ത് നായര്‍ ഐ എ എസ്, ലാല്‍ ജോസ്, മണിയന്‍പിള്ള രാജു, മുകേഷ്, പ്രേം കുമാര്‍, ഡോ.എ.മുഹമ്മദ് കബീര്‍, അശ്വത് ലാല്‍, രജദ് ആര്‍, ലക്ഷ്മി ദിനചന്ദ്രന്‍, സിദ്ധാര്‍ത്ഥ് എം ജോയ്, ജോണി ആന്റണി, സുനില്‍ സുഖദ, ബിനു പപ്പു, മണികണ്ഠന്‍ ആര്‍.ആചാരി, വിന്‍സി അലോഷ്യസ്, ശംഭു മേനോന്‍ തുടങ്ങി നിരവധി പ്രമുഖര്‍ റീഡിങ് ഫെസ്റ്റിവെല്ലിൽ അതിഥികളായെത്തും.

ബോഡി ലാബ്, ദൈവത്തിന്റെ അവകാശികള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനങ്ങളും മനു എസ് പിള്ളയുടെ 'മഹാരാജാക്കന്മാരും വ്യാജസഖ്യങ്ങളും', പ്രണയ് ലാലിന്റെ 'വൈറസ്' തുടങ്ങി വ്യത്യസ്തപുസ്തകചര്‍ച്ചകളും റീഡിംങ് ഫെസ്റ്റിവലിനോടുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ബുക്ക്‌ഫെയറിലൂടെ ഓഫറോടു കൂടി പ്രിയ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 31ന് റീഡിങ് ഫെസ്റ്റിവല്‍ അവസാനിക്കും.

Tags:    
News Summary - Lulu Reading Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.