ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മുഹമ്മദ് ശമീമിന്റെ ‘കുപ്പിച്ചില്ലും വൈരക്കല്ലും’ പുസ്തകം റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ കെ.പി. രാമനുണ്ണി, പുത്തൂർ റഹ്മാന് നൽകി പ്രകാശനം ചെയ്യുന്നു
ഷാർജ: ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മുഹമ്മദ് ശമീമിന്റെ 'കുപ്പിച്ചില്ലും വൈരക്കല്ലും-ദേശീയത ഒരു പഠനം' എന്ന പുസ്തകം പുസ്തകോത്സവ നഗരിയിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ കെ.പി. രാമനുണ്ണി, യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്മാന് നൽകി പ്രകാശനം ചെയ്തു. മാനവികതക്ക് ഒട്ടേറെ പരിക്കുകൾ വരുത്തിയ ദേശീയതയെ കുറിച്ച് ടാഗോർ, ജോർജ് ഓർവൽ, ബെനഡിക് ആൻഡേഴ്സൻ, മാർട്ടിൻ ലൂഥർ കിങ് ജൂനിയർ, മുഹമ്മദ് ഇഖ്ബാൽ, സയ്യിദ് മൗദൂദി തുടങ്ങിയ ചിന്തകർ ഉന്നയിച്ച വിമർശനങ്ങളാണ് ഈ പുസ്തകം വിശകലനം ചെയ്യുന്നത്. പ്രകാശന ചടങ്ങിൽ മാധ്യമപ്രവർത്തകൻ എ. റശീദുദ്ദീൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ. റഹീം, സീതി പടിയത്ത് എന്നിവർ ആശംസ നേർന്നു.
ഐ.പി.എച്ച് അസി. ഡയറക്ടർ കെ.ടി. ഹുസൈൻ ആമുഖ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.