ഡോ.അലി അസ്ഗർ ബാഖവിയുടെ 'കാവനൂർ നാൾവഴികൾ പോരാട്ടങ്ങൾ ' പുസ്തകം പ്രകാശനം ചെയ്തു

കാവനൂർ : ഡോ. അലി അസ്ഗർ ബാഖവി രചിച്ച 'കാവനൂർ നാൾവഴികൾ പോരാട്ടങ്ങൾ ' എന്ന പുസ്തകത്തിന്റെ പ്രകാശന കർമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട് കാവനൂരിലെ ചില ഭാഗങ്ങളിൽ ഉറങ്ങിക്കിടക്കുന്ന സ്മാരകശിലകളെ കുറിച്ചും വീട്ടു തടങ്കലിലാക്കി കൊണ്ട് ബ്രട്ടീഷ് പട്ടാളം തീയിട്ടു കരിച്ചു കളഞ്ഞ മാമ്പുഴ സ്വാതന്ത്ര്യ സമര പോരാളികളെ അനുസ്മരിച്ചും ഡോ:ബാഖവിയുടെ ഈ ഗ്രന്ഥരചന ഏറെ ശ്ലാഘനീയമാണെന്ന് സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിംലീഗ് കാവനൂർ പഞ്ചായത്ത് കമ്മിറ്റിയാണ് പുസ്തകം പ്രസിദ്ധികരിച്ചത്. കാവനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.പി. മുജീബ് പുസ്തകം പരിചയപ്പെടുത്തി.

ഫൈസൽ എളേറ്റിൽ ബഷീറലി തങ്ങൾ , ശരീഫ് സാഗർ, കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഉസ്മാൻ , ടി.ടി.ബിച്ചാപ്പു, ഗഫൂർ കുറുമാടൻ, എൻ.വി. മുഹമ്മദ് ബാഖവി ,പി.കെ.സി. തുറാബ് തങ്ങൾ, കെ.ബാലസുബ്രമണ്യൻ, കെ വഹാബ് സുല്ലമി, മാട്ടട മധു , സഈദ് മുത്തനൂർ, വി.ഹംസ, ജലീൽ മാസ്റ്റർ, ഖമറുദ്ദിൻ വാക്കാലൂർ, വി.എ.നാസർ, സലാം വാക്കാലൂർ, പി.പി.ഹംസ മാസ്റ്റർ തുടങ്ങിയവർ സംമ്പന്ധിച്ചു.

Tags:    
News Summary - Dr.Ali Asghar Baqavi Book release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.