വി. സാംബശിവൻ സ്മ്യതിസന്ധ്യ നടത്തി

തിരുവനന്തപുരം: മാനവീയം വീഥിയിൽ വി. സാംബശിവൻ ചരമ വാർഷിക സ്മൃതി സന്ധ്യ'നടന്നു. മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി യുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. തിരുവനന്തപുരം സഹരണ സർക്കിൾ യൂനിയൻ ചെയർമാൻ പുത്തൻകട വിജയൻ ഉദ്ഘാടനം ചെയ്തു.

ഡോ എ സമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. വിനോദ് വൈശാഖി വി. സാംബശിവൻ അനുസ്മരണം നടത്തി. പി.എച്ച്.ഡി നേടിയ ഡോ. ഡി. അനിൽ കുമാറിന് വി. സീതമ്മാൾ ഉപഹാരം നൽകി. കെ. സുഭാദ്രാമ്മ, കെ.ആർ അജയൻ, ശ്രീവരാഹം മുരളി, കെ.ജി സൂരജ്, ജോൺ കുര്യൻ, എസ്. അനിൽ കുമാർ എന്നിവർ സംസാരിച്ചു. ദിലീപ് മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. കാഥിക സി എൻ സ്നേഹലത കഥ 'ആയിഷ' അവതരിപ്പിച്ചു.

Tags:    
News Summary - V. Sambasivan performed Smyatisandhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-01 08:46 GMT
access_time 2026-02-22 06:30 GMT