Posted On
date_range Updated On
date_range 'ഷീ സ്ട്രോക്സ്' വനിതകളുടെ ഓൺലൈൻ ചിത്ര പ്രദർശനം
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതകളുടെ അന്താരാഷ്ട്ര ഓൺലൈൻ ചിത്ര പ്രദർശനം. കേരളത്തിലും സംസ്ഥാനത്തിന് പുറത്തും അമേരിക്ക, ഖത്തർ, യുഎഇ തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ചിത്രകാരികളാണ് ഓൺലൈൻ പ്രദർശനത്തിൽ പങ്കെടുക്കുക.
പാലാരിവട്ടം ആർട്ട് ഇൻ ആർട്ട് ആണ് 'ഷീ സ്ട്രോക്സ് ' എന്ന പേരിട്ട ഓൺലൈൻ പ്രദർശനം ഒരുക്കുന്നത്. ചൊവ്വാഴ്ച (മാർച്ച് 8) വൈകിട്ട് നാലുമണിക്ക് നടക്കുന്ന പ്രദർശനം ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഉദ്‌ഘാടനം ചെയ്യും. 17 ചിത്രകാരികൾ പങ്കെടുക്കുന്ന പ്രദർശനത്തിൽ മധ്യമ പ്രവർത്തക സുജയാ പാർവതി മുഖ്യാഥിതിയാകും.
പ്രമുഖ ചിത്രകാരി സീമ സുരേഷ് ആണ് ഓൺലൈൻ പ്രദർശനം സംഘടിപ്പിക്കുന്നത്. ഇത് നാലാം തവണയാണ് സ്ത്രീകൾക്ക് മാത്രമായി സീമ സുരേഷ് 'ഷീ സ്ട്രോക്സ്' എന്ന പേരിൽ ഓൺലൈൻ പ്രദർശനം ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.