ഇസ്റ ഇഷാൻ വെങ്കല
മെഡലുമായി
Posted On
date_range Updated On
date_range ഖത്തർ തൈക്വാൻഡോ; ഇസ്റ ഇഷാന് വെങ്കലം
ദോഹ: ഖത്തർ തൈക്വാൻഡോ, ജുഡോ, കരാട്ടേ അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേട്ടവുമായി മലയാളി വിദ്യാർഥി. ഉംസലാൽ അൽ ബർസാൻ യൂത്ത് സെന്ററിൽ നടന്ന ചാമ്പ്യൻഷിപ്പിലായിരുന്നു ഇസ്റ ഇഷാന്റെ മെഡൽ നേട്ടം. ദോഹ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
നേരത്തെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന സി.ബി.എസ്.ഇ ഖത്തര്‍ ക്ലസ്റ്റര്‍ തൈക്വാൻഡോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട് ഇസ്റ. തൃശൂര്‍ ജില്ലയിലെ ചാവക്കാട് കുരഞ്ഞിയൂര്‍ കുന്നത്ത് വളപ്പില്‍ ജംഷീര്‍- മനസില ദമ്പതികളുടെ മകനാണ് ഇസ്റ ഇഷാന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.