Posted On
date_range Updated On
date_range 'മൊണാലിസ'ക്കു നേരെ കേക്കെറിഞ്ഞു; യുവാവ് പിടിയിൽ
പാരിസ്: ലോകമാദരിക്കുന്ന പെയിന്റിങ്ങായ മൊണാലിസക്കു നേരെ കേക്ക് എറിഞ്ഞ് മലിനമാക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തലയിൽ വിഗ് വെച്ച് ലിപ്സ്റ്റിക്കിട്ട് വീൽചെയറിലെത്തിയയാളാണ് ബുള്ളറ്റ്പ്രൂഫ് ഗ്ലാസിൽ പൊതിഞ്ഞുനിൽക്കുന്ന പെയിന്റിങ് മലിനമാക്കാൻ ശ്രമിച്ചത്.
പുറംഗ്ലാസിൽ കേക്ക് അടയാളം വീഴ്ത്തിയെങ്കിലും ലിയോനാർഡോ ഡാ വിൻസിയുടെ ചിത്രം സുരക്ഷിതമാണെന്ന് അധികൃതർ പറഞ്ഞു. നേരത്തേ, മ്യൂസിയം ഗാലറിയിലേക്ക് ഇയാൾ പൂക്കളെറിഞ്ഞതായും തിരിച്ചറിഞ്ഞിട്ടുണ്ട്.
കേക്കെറിഞ്ഞ ശേഷം പരിസ്ഥിതിവാദി ചമയാനും ഇയാൾ ശ്രമം നടത്തി. പാരിസിലെ പ്രശസ്തമായ ലൂവ്റെ മ്യൂസിയത്തിലാണ് 'മൊണാലിസ'യുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.