നൂറ, അറബിക് കാലിഗ്രഫി
Posted On
date_range Updated On
date_range അറബിക് കാലിഗ്രഫിയിൽ കഴിവ് തെളിയിച്ച് മലയാളി വിദ്യാർഥിനി
മനാമ: അവധിക്കാലം പ്രയോജനപ്രദമായി വിനിയോഗിച്ച് അറബിക് കാലിഗ്രഫിയിൽ വിസ്മയം തീർത്ത് മാതൃകയായിരിക്കയാണ് സൽമാബാദ് മജ്മഉ തഅലീമിൽ ഖുർആൻ മദ്റസ വിദ്യാർഥി നൂറ. ഈ അവധിക്കാലത്ത് അസ്മാഉൽ ഹുസ്നയുടെ കാലിഗ്രഫി ചെയ്യുകയെന്ന ലക്ഷ്യം അതി മനോഹരമായാണ് നൂറ പൂർത്തിയാക്കിയത്.
ബഹ്റൈൻ സാഹിത്യോത്സവങ്ങളിലും മറ്റും നിരവധി തവണ മത്സരിച്ച് വിജയിച്ച നൂറ ഐ.സി എഫ് സൽമാബാദ് സെൻട്രൽ ഫിനാൻസ് സെക്രട്ടറി അഷ്റഫ് കോട്ടക്കലിന്റെ മകളാണ്. അവധിക്കാലം ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ നൂറയെ സൽമാബാദ് മദ്റസ മാനേജ്മെന്റും അധ്യാപകരും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.