കേരള കലാമണ്ഡലം
Posted On
date_range Updated On
date_range കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തൃശൂർ: കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് ജയിച്ച, 2023 ജൂൺ ഒന്നിന് 14 വയസ് കവിയാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ചെണ്ട, മദ്ദളം, മിഴാവ്, തിമില, മൃദംഗം, കൂടിയാട്ടം, പുരുഷവേഷം എന്നീ വിഷയങ്ങളിൽ ആൺകുട്ടികൾക്കുമാത്രം അപേക്ഷിക്കാം. കഥകളി വേഷം വടക്കൻ, കഥകളിവേഷം തെക്കൻ, കഥകളി സംഗീതം, ചുട്ടി, തുള്ളൽ, കർണ്ണാടകസംഗീതം വിഷയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. കൂടിയാട്ടം സ്ത്രീവേഷം, മോഹിനിയാട്ടം എന്നീ വിഷയങ്ങളിൽ പെൺകുട്ടികൾക്ക് മാത്രം അപേക്ഷിക്കാം.
അപേക്ഷഫോം ഏപ്രിൽ 28 മുതൽ ഡൗൺലോഡ് ചെയ്യാനാകും. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി മേയ് 12. കലാമണ്ഡലം വെബ് സൈറ്റ്: www.kalamandalm.ac.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.