Posted On
date_range Updated On
date_range മണിമലയിൽ അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
മണിമല: അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വാഴൂർ ഈസ്റ്റ് ശ്രീവിശാഖ് വീട്ടിൽ ടി.ആർ. ശരത് കുമാറിനെയാണ് (31) മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം അയൽവാസിയായ വാഴൂർ ചെങ്കല്ലേപള്ളി ഭാഗത്തുള്ള കുര്യൻ ജോയ് എന്നയാളെയാണ് ആക്രമിച്ചത്.
ശരത്തിെൻറ വീടിെൻറ മതിൽ റോഡിലേക്ക് ഇറങ്ങിയ നിലയിൽ കോൺക്രീറ്റ് ചെയ്തതിനെതിരെ കുര്യൻ ജോയ് ചോദ്യം ചെയ്യുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയുമായിരുന്നു. ഇതിനിടെ ശരത് കൈവശമുണ്ടായിരുന്ന കുറുവടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു.
മണിമല സ്റ്റേഷൻ എസ്.എച്ച്.ഒ ബി. ഷാജിമോൻ , എസ്.ഐ അനിൽകുമാർ, റോബി, സി.പി.ഒമാരായ രാഹുൽ, അജിത്ത്, സുനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.