ഹാഷിം, മുഹമ്മദ് റാഷിദ്
Posted On
date_range Updated On
date_range മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
കായംകുളം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പൊലിസ് പിടിയിൽ. വള്ളികുന്നം ഹാഷിനാ മൻസിൽ ഹാഷിം (21), കരുനാഗപ്പള്ളി തൊടിയൂർ പുത്തൻ പുരയിൽ മുഹമ്മദ് റാഷിദ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 59 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.
ഓച്ചിറ-ചൂനാട് റോഡിൽ കിണറു മുക്കിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.