Posted On
date_range Updated On
date_range യുവതിയെ സുഹൃത്ത് വീട്ടിൽക്കയറി വെട്ടിക്കൊന്നു
റാന്നി: കീക്കൊഴൂരിൽ സുഹൃത്ത് യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കീക്കൊഴൂർ മലര്‍വാടിക്കുസമീപം ഇരട്ടപ്പനക്കൽ രഞ്ജനയാണ് (27) കൊല്ലപ്പെട്ടത്. സ്വന്തം വീട്ടിലായിരുന്ന യുവതിയെ രാത്രി ഒമ്പതു മണിയോടെ പ്രതി അവിടെയെത്തി വെട്ടുകയായിരുന്നു.
തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛനെയും അമ്മയെയും സഹോദരിയെയും വെട്ടിപ്പരിക്കേല്‍പിച്ചു. ഗുരുതര പരിക്കുകളേറ്റ ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നി ബ്ലോക്കുപടി വടക്കേടത്ത് വീട്ടില്‍ സത്യന്‍റെ മകന്‍ അതുല്‍ സത്യനാണ് (29) വെട്ടിയതെന്നാണ് സൂചന.
ഇയാള്‍ മൂന്നോളം കേസില്‍ പ്രതിയാണെന്ന് പറയുന്നു. ഇയാൾ ഒളിവിലാണ്. സ്ഥലത്തെത്തിയ റാന്നി പൊലീസ് മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.