Posted On
date_range Updated On
date_range വാറ്റുചാരായവുമായി യുവാവ് അറസ്റ്റിൽ
നിലമ്പൂർ: വിൽപനക്കായി കൈവശം വെച്ച വാറ്റുചാരായവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മമ്പാട് മേപ്പാടം സ്വദേശി പഴമ്പാലക്കോട് രാജുവിനെയാണ് (40) മമ്പാട് ടാണയിൽ നിലമ്പൂർ സി.ഐ പി. വിഷ്ണുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ വി. വിജയരാജൻ അറസ്റ്റ് ചെയ്തത്.
രണ്ട് ലിറ്റർ ചാരായവും സ്കൂട്ടറും പിടിച്ചെടുത്തു. ഒരു ലിറ്ററിന് 800 രൂപയാണ് പ്രതി ഈടാക്കിയിരുന്നത്. പിടിച്ചെടുത്ത മദ്യവും സ്കൂട്ടറും എക്സൈസ് വകുപ്പിന് കൈമാറും. മുമ്പും പ്രതിക്കെതിരെ സമാന കുറ്റകൃത്യത്തിന് പൊലീസിലും എക്സൈസിലും കേസുണ്ട്.
എ.എസ്.ഐ അൻവർ സാദത്ത്, കെ. ഷിഫിൻ, പ്രിൻസ്, ഡാൻസാഫ് അംഗങ്ങളായ എൻ.പി.സുനിൽ, അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.