വി​വേ​ക്

സിന്തറ്റിക് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ആലപ്പുഴ: കുറത്തികാട് നടന്ന മയക്കുമരുന്ന് വേട്ടയിൽ സിന്തറ്റിക് മയക്കുമരുന്നുമായി യുവാവ് പിടിയിലായി. കുറത്തികാട് കുരിക്കാലത്തറയിൽ വിവേകിനെയാണ് (22) ജില്ല പൊലീസ് മേധാവി ജി. ജയദേവിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കുറത്തികാട് പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളിൽനിന്നും 6 ഗ്രാം മയക്ക് മരുന്ന് പിടികൂടി. കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിൽനിന്നും മയക്കു മരുന്ന് വാങ്ങി വിവിധ സ്ഥലങ്ങളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്നും, ഗ്രാമിന് രണ്ടായിരം മുതൽ അയ്യായിരം രൂപ വരെ വിലയ്ക്കാണ് വിൽപന നടത്തുന്നതെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു.

Tags:    
News Summary - Young man arrested with synthetic drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.