representation image
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
തലശ്ശേരി: കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. തലശ്ശേരി ചാലിൽ സ്വദേശി കെ.എൻ. അക്ബറിനെയാണ് (45)എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നർകോട്ടിക് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി.പി. ജനാർദനനും സംഘവും പിടികൂടിയത്. തലശ്ശേരിയിൽ നടത്തിയ റെയ്‌ഡിലാണ് 20 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.
റെയ്ഡിൽ പ്രിവന്റിവ് ഓഫിസർ കെ.പി. വിജയൻ, കെ.സി. ഷിബു, സിവിൽ എക്‌സൈസ് ഓഫിസർമാരായ വി.പി. ശ്രീകുമാർ, ഇ. സുജിത്ത്, കെ. സരിൻരാജ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.