Posted On
date_range Updated On
date_range ചാരുംമൂട്ടിൽ എ.ടി.എം കാർഡ് മോഷ്ടിച്ച് 10 ലക്ഷം തട്ടിയ സ്ത്രീ അറസ്റ്റിൽ
ചാരുംമൂട് (മാവേലിക്കര): എ.ടി.എം കാർഡ് മോഷ്ടിച്ച് 10 ലക്ഷം രൂപ തട്ടിയ സ്ത്രീ അറസ്റ്റിൽ. താമരക്കുളം വില്ലേജിൽ ചാരുംമൂട്ടിൽ താമസിക്കുന്ന നൈനാർ മൻസിലിൽ അബ്ദുൽ റഹ്മാന്‍റെ (80) എ.ടി.എം കാർഡ് അപഹരിച്ച് 10 ലക്ഷം തട്ടിയ കേസിൽ ചുനക്കര കരിമുളക്കൽ രമ്യ ഭവനത്തിൽ രമ്യയെയാണ്(38) നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
അബ്ദുൽ റഹ്മാൻ താമസിക്കുന്ന വീടിന്റെ വളപ്പിലുള്ള കുടുംബവീട്ടിൽ വാടകക്ക് താമസിക്കുകയാണ് രമ്യയും ഭർത്താവ് തോമസും. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.