മുഹമ്മദ് ഫൈസൽ
കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്നയാൾ കഞ്ചാവുമായി പിടിയിൽ
കോഴിക്കോട്: നഗരത്തിൽ കുട്ടികൾക്കടക്കം കഞ്ചാവ് ചില്ലറ വിൽപന നടത്തിവന്ന കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. കല്ലായി സ്വദേശി പുളിയന്റെ ചോട്ടില് മൂസാംകുടി വീട്ടിൽ മുഹമ്മദ് ഫൈസൽ (36) ആണ് 27 ഗ്രാം കഞ്ചാവുമായി പിടിയിലായത്. നാർകോട്ടിക് സെൽ എ.സി.പി ജീവൻ ജോർജിന്റെ നേതൃത്വത്തിലെ ഡാൻസാഫും ടൗൺ പൊലീസും ചേര്‍ന്ന് പാളയം കമ്മത്ത് ലൈൻ റോഡ് ജങ്ഷനിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.
സ്കൂൾ വിദ്യാർഥികൾക്കും കുട്ടികൾക്കും പാളയം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന പ്രതി 50 ഗ്രാം, 100 ഗ്രാം കഞ്ചാവ് വാങ്ങി ചെറുപൊതികളിലാക്കി വിൽപന നടത്തിവരികയായിരുന്നു. മോഷണക്കേസിൽ പിടിക്കപ്പെട്ട് റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുന്നതിനിടെയാണ് പ്രതി കഞ്ചാവുമായി പിടിയിലാകുന്നത്. പ്രതിക്കെതിരെ നിരവധി മയക്കുമരുന്ന് കേസുകളും മോഷണ കേസുകളും നിലവിലുണ്ട്.
ടൗൺ പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ വിഷ്ണു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നിറാസ്, സിവില്‍ പൊലീസ് ഓഫിസര്‍ രജ്ഞിത്ത് ഡാൻസാഫ് അസി. സബ് ഇന്‍സ്പെക്ടര്‍ കെ. അഖിലേഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അതുൽ അഭിജിത്ത്, ദിനീഷ്, മുഹമ്മദ് മഷൂർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.