പിടിയിലായ യുവാക്കൾ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു
വെള്ളമുണ്ട: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു യുവാക്കളെ തൊണ്ടർനാട് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പയ്യന്നൂർ കാങ്കോൽ സ്വദേശി എസ്.എച്ച് മൻസിലിൽ ഷിഹാബുദ്ദീൻ (30), തലശ്ശേരി പന്നൂർ കൊല്ലേരി വീട്ടിൽ റമീസ് അബ്ദുറഹീം (37) എന്നിവരെയാണ് എം.ഡി.എം.എ സഹിതം പിടികൂടിയത്.
നിരവിൽപുഴ മട്ടിലയത്ത് നടന്ന വാഹന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കെ.എൽ 18 ജെ 5432 കാറും കസ്റ്റഡിയിലെടുത്തു.
തൊണ്ടർനാട് സ്റ്റേഷൻ ഹൗസ്ഓഫിസർ പി.ജി. രാംജിത്ത്, എ.എസ്.ഐ ശ്രീവത്സൻ, സിവിൽ പൊലീസ് ഓഫിസർമാരായ ടോണി മാത്യു, പ്രസാദ്, എം. ലിജോ, ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.