പ്രതികൾ
നെടുമങ്ങാട്: എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിലായി. പഴകുറ്റി സോണി വില്ലയിൽ രാഹുൽ (41), കാക്കനാട് വായുസേന റോഡിൽ പൗർണമി നിവാസിൽ താമസിക്കുന്ന രാജ് മോഹൻ (35)എന്നിവരാണ് പിടിയിലായത്. ഓപറേഷൻ തൂഫാന്റെ ഭാഗമായയ പട്രോളിങ്ങിനിടെ നെടുമങ്ങാട് പഴകുറ്റിയിൽ സംശയാസ്പദമായി കണ്ട കാർ പരിശോധിച്ചതിൽ രാജ് മോഹന്റെ പാന്റ്സിന്റെ പോക്കറ്റിൽനിന്ന് 0.98 ഗ്രാം എം.ഡി.എം.എയും, രാഹുലിൽനിന്ന് 2.22 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.
തൃക്കാക്കര സ്റ്റേഷനിൽ 2025ൽ 5.33 ഗ്രാം എം.ഡി.എം.എ പിടിച്ച കേസിലെ പ്രതിയാണ് രാഹുൽ. 2019ൽ 11 കിലോ ഹെറോയിൽ പിടിച്ച കേസിൽ രാജ്മോഹന് 24 വർഷം ശിക്ഷിച്ചിരുന്നു. ഹൈക്കോടതി ശിക്ഷ കാലാവധി 11 വർഷമായി കുറച്ചു. അഞ്ചുവർഷം കഴിഞ്ഞ് അപ്പീൽ ജാമ്യത്തിൽ കഴിഞ്ഞുവരികയാണ്. നെടുമങ്ങാട് എസ്.എച്ച്.ഒ മോഹിത്ത്, എസ്.ഐ അഭിജിത്ത്, എ.എസ്.ഐ ബിജു സി. രജിത്ത്, സി.പി.ഒമാരായ രാജീവ്, ജി.ബി. ബിജു, വിഷ്ണു ഡാൻസഫ് ടീം അംഗങ്ങളായ സതികുമാർ, അനൂപ്, ഉമേഷ്, അഖിൽ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.