Posted On
date_range Updated On
date_range കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
തളിപ്പറമ്പ്: വ്യത്യസ്ത സ്ഥലങ്ങളിൽനിന്ന് കഞ്ചാവുമായി രണ്ടുപേരെ തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കീച്ചേരി കോലത്തുവയൽ സ്വദേശി ഷിജിൻ രവീന്ദ്രൻ, പറശ്ശിനിക്കടവ് സ്വദേശി പി.എം. ആദിത്യ അജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി പൊലീസ് പട്രോളിങ്ങിനിടെ വെളളിക്കീൽ പുളിമ്പറമ്പ റോഡിൽ വെച്ചാണ് ഏഴര ഗ്രാം കഞ്ചാവുമായി കീച്ചേരി കോലത്ത് വയൽ സ്വദേശി ഷിജിൻ രവീന്ദ്രനെ പൊലീസ് പിടികൂടിയത്. ധർമശാല പറശ്ശിനിക്കടവ് റോഡിൽ എജിനീയറിങ് കോളജിന് സമീപത്തുനിന്നാണ് ഒമ്പത് ഗ്രാം കഞ്ചാവുമായി പറശ്ശിനിക്കടവ് സ്വദേശി പി.എം. ആദിത്യ അജിത്തിനെ പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.