കോവളം സ്പാ പീഡനക്കേസ്; പത്താംപ്രതി പിടിയിൽ
തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിലെ പത്താംപ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ‘ഡോക്ടർ മനീഷ്’ എന്നറിയപ്പെടുന്ന ഷിബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാറനല്ലൂർ ഭാഗത്തുനിന്നാണ് പ്രതിയെ അന്വേഷണ സംഘം വലയിലാക്കിയത്. പാരമ്പര്യ നാട്ടുചികിത്സ നടത്തിവരുന്നയാളാണ് പിടിയിലായ ഷിബു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
കേസിലെ മറ്റു പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച ഈ കേസിൽ പെൺകുട്ടിയുടെ ബന്ധുക്കൾ, ഇടനിലക്കാർ, ഹെൽത്ത് ഇൻസ്പെക്ടർ, സ്പാ ഉടമകൾ ഉൾപ്പെടെയുള്ളവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കന്യാകുമാരി സ്വദേശിയായ ഒമ്പതാംപ്രതി ജിമിലിനും അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് പത്താം പ്രതിയെയും അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.