മൂ​ന്ന​ക്ക ലോ​ട്ട​റി: പ്ര​ധാ​ന ക​ണ്ണി പി​ടി​യി​ൽ

ക​ൽ​പ​ക​ഞ്ചേ​രി: പു​ത്ത​ന​ത്താ​ണി കേ​ന്ദ്രീ​ക​രി​ച്ച് മൂ​ന്ന​ക്ക ലോ​ട്ട​റി ചൂ​താ​ട്ടം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി അ​റ​സ്റ്റി​ൽ. എ.​ആ​ർ ന​ഗ​ർ പു​ക​യൂ​ർ സ്വ​ദേ​ശി പാ​റ​മ്മ​ൽ ഷാ​ജി​യെ (38) ആ​ണ് ക​ൽ​പ​ക​ഞ്ചേ​രി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​നൗ​ഫ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ തി​രൂ​ർ സ്വ​ദേ​ശി വെ​ട്ടാ​ത്ത് ഹ​രീ​ഷി​നെ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​ധാ​ന പ്ര​തി ഷാ​ജി അ​റ​സ്റ്റി​ലാ​യ​ത്.

മൊ​ബൈ​ൽ ഫോ​ണി​ൽ പ്ര​ത്യേ​ക ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് ചൂ​താ​ട്ടം ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​ലൂ​ടെ പ്ര​ധാ​ന പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന ആ​ളാ​ണ് അ​റ​സ്റ്റി​ലാ​യ ഷാ​ജി. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പി. ​സു​ജി​ത്ത്, സി.​പി.​ഒ​മാ​രാ​യ കെ. ​വി​നീ​ഷ്, ജി​ജോ ജോ​സ​ഫ്, വി​നീ​ഷ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Three Number Lottery: main suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.