Posted On
date_range Updated On
date_range ഗേൾസ് ഹൈസ്കൂളിൽ മോഷണം; സി.സി ടിവി ക്യാമറകളും നാണയ ഭരണിയും കവർന്നു
കൊട്ടാരക്കര : കൊട്ടാരക്കര നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന മാർത്തോമാ ഗേൾസ് ഹൈ സ്കൂളിൽ മോഷണം. ഓഫീസ് റൂമിന്‍റെ പൂട്ട് തകർത്തു അകത്തു കയറിയ മോഷ്ടാവ് ഓഫീസ് മുറിക്കുള്ളിൽ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറകളും കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്കും കവർന്നു.
അലമാര കുത്തി തുറന്ന് ഫയലുകൾ വാരി വലിച്ചു ഇടുകയും ചെയ്ത മോഷ്ടാവ് ഹെഡ് മിസ്സിസിന്‍റെ മേശ പുറത്തിരിന്ന നാണയ തുട്ടുകൾ നിറഞ്ഞ ഭരണിയും മോഷ്ടാവ് കൊണ്ട് പോയി.
മോഷണം നടത്തിയത് ഒരാളാണന്ന് സിസി ടീവീ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇയാൾ മോഷണ സമയത്ത് അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. കൊട്ടാരക്കര പൊലീസും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.