Posted On
date_range Updated On
date_range പെണ്‍കുട്ടിയെ അപമാനിക്കാന്‍ യുവാവിന്റെ ശ്രമം
ചെറുതോണി: ടൗണില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ യുവാവിന്റെ ശ്രമം. ശനിയാഴ്ച രാവിലെ ഏഴിന് ചെറുതോണി ടൗണിലാണ് സംഭവം. നാട്ടുകാർ എത്തിയതോടെ യുവാവ് സ്ഥലംവിട്ടു. സംഭവശേഷം യുവാവ് ഓടിപ്പോകുന്നത് സി.സി ടി.വി കാമറയില്‍ കാണാന്‍ സാധിച്ചെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല. പെണ്‍കുട്ടി യുവാവിനെ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് പറയുന്നു. വിവിധ പ്രദേശങ്ങളിൽ സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍, ഒരു കേസിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇടുക്കി പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.