Posted On
date_range Updated On
date_range കാപ്പ ചുമത്തി കുപ്രസിദ്ധ ഗുണ്ടയെ ജയിലിലടച്ചു
കായംകുളം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമ പ്രകാരം പിടികൂടി തടങ്കലിലാക്കി. കൃഷ്ണപുരം ഞക്കനാൽ പഴയിടത്ത് പതിയകാവ് ക്ഷേത്രത്തിന് സമീപം അനൂപ് ഭവനത്തിൽ ശങ്കറിനെയാണ് (അനൂപ് -25) തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്.
നരഹത്യശ്രമം, അടിപിടി തുടങ്ങി പതിനഞ്ചോളം കേസുകളിൽ പ്രതിയാണ്. 2021ൽ കാപ്പ നിയമപ്രകാരം നാടുകടത്തിയ ഇയാൾ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് എടുത്ത രണ്ട് കേസുകളിൽ ഒന്നിൽ ഒന്നര വർഷം തടവുശിക്ഷ ലഭിച്ചിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും ക്രിമിനൽ കേസുകളിൽ പ്രതിയായതോടെയാണ് വീണ്ടും കാപ്പയിൽ നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.