Posted On
date_range Updated On
date_range ഫേസ്ബുക്ക് പോസ്റ്റിനെതിരായ കേസുകളിലെ തുടർനടപടിക്ക് ഹൈകോടതി സ്റ്റേ
കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ മലപ്പുറം സ്വദേശികളായ ദിൽറുബ ശബ്നം, നൂറുദ്ദീൻ മൂസ എന്നിവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലെ തുടർ നടപടി ഹൈകോടതി സ്റ്റേ ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന പരാതിയിൽ നൂറുദ്ദീന്‍ മൂസക്കെതിരെ കരുവാരക്കുണ്ട് പൊലീസും ദില്‍റുബ ശബ്നത്തിനെതിരെ വാഴക്കാട് പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിലെ തുടർനടപടികളാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ സ്റ്റേ ചെയ്തത്.
തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.