Posted On
date_range Updated On
date_range പിതാവിനെയും മകനെയും മർദിച്ച പ്രതി അറസ്റ്റിൽ
ചാരുംമൂട്: പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യം മൂലം പിതാവിനെയും മകനെയും മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. താമരക്കുളം പേരൂർക്കാരാണ്മ പ്രതീക്ഷഭവനിൽ സ്വാമിദാസനെയും മകനെയും മർദിച്ച സംഭവത്തിലാണ് കരിമുളക്കൽ രഞ്ജുവിലാസം കിരണിനെ (39) നൂറനാട് സി.ഐ പി. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കരിമുളക്കൽവെച്ച് ബൈക്കിലെത്തിയ കിരൺ സ്വാമിദാസനെയും മകനെയും തടഞ്ഞുനിർത്തി കമ്പിവടികൊണ്ട് തലക്കടിച്ച് പരിക്കേൽപിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.നൂറനാട് സ്റ്റേഷനിൽ നിരവധി അടിപിടിക്കേസുകളിൽ കിരൺ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.