Posted On
date_range Updated On
date_range മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബി.എസ്.എഫ് ജവാനെ തല്ലിക്കൊന്നു
ന്യൂഡൽഹി: മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത അതിർത്തി രക്ഷാ സേനാ ഉദ്യോഗസ്ഥനെ തല്ലിക്കൊന്നു. ഗുജറാത്തിലെ നദിയാദിലാണ് സംഭവം.
കുട്ടി പഠിച്ചിരുന്ന സ്കൂളിലെ തന്നെ വിദ്യാർഥിയായ 15കാരണാണ് വിഡിയോ ഓൺലൈനിൽ പ്രചരിപ്പിച്ചത്. ഇയാളുടെ ബന്ധുക്കളാണ് ബി.എസ്.എഫ് ജവാനെ തല്ലിക്കൊന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
വിഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനായി സൈനികനും കുടുംബവും 15 കാരന്റെ വീട്ടിലെത്തിയിരുന്നെന്ന് ബി.എസ്.എഫ് വൃത്തങ്ങൾ അറിയിച്ചു. അവിടവെച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ജവാനെ വീട്ടിലുണ്ടായിരുന്നവർ ആക്രമിച്ചതെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.