അറസ്റ്റിലായ പ്രതികൾ
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
ബംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. എൻ. സുലൈമാൻ (35), കെ. അൽത്താഫ് (30) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബറിൽ നരേഗൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അതിക്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതി സുലൈമാൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായും ഇയാളുടെ കൂട്ടാളിയായ അൽതാഫ് മുഴുവൻ പ്രവൃത്തിയും പകർത്തിയതായും പൊലീസ് പറഞ്ഞു.
മകൾ ആക്രമിക്കപ്പെട്ട വിവരം പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അടുത്തിടെയാണ് അറിയുന്നത്. നരേഗൽ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.