Posted On
date_range Updated On
date_range സിഗരറ്റ് നൽകിയില്ല, വൃദ്ധയെ കൂട്ട ബലാത്സംഗം ചെയ്തു; രണ്ടു പേർ അറസ്റ്റിൽ
പട്ന: സിഗരറ്റ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ബിഹാറിൽ 65 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. നാല് പ്രതികളിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികൾക്കായുള്ള അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. നാല് പേര്‍ നവാബ്ഗഞ്ച് പ്രദേശത്ത് സിഗരറ്റ് ചോദിച്ചാണ് ഇവരുടെ വീട്ടിലെത്തിയത്. സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വൃദ്ധയെ ഇവർ അടുത്തുള്ള വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
കുടുംബാംഗങ്ങളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തു. വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.