Posted On
date_range Updated On
date_range പുണെയിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഭാര്യയെയും അനന്തരവനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു
പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഭാര്യയെയും അനന്തരവനെയും വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച പുലർച്ചെ 3.30നാണ് സ്വന്തം വീട്ടിൽ വെച്ച് എ.സി.പി ഭരത് ഗെയ്ക്വാദ്(57), ഭാര്യ മോനി(44)യെയും അനന്തരവന ദീപക്കിനെയും(35) കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
അമരാവതിയിലെ എ.സി.പിയായിരുന്നു ഇദ്ദേഹം. ''ആദ്യം ഭാര്യയുടെ തലക്കാണ് ഭരത് വെടിവെച്ചത്. വെടിയൊച്ച കേട്ട് ഇദ്ദേഹത്തിന്റെ മകനും അന്തരവനും വാതിൽ തുറന്നെത്തി. തുടർന്ന് അനന്തരവന് നേരെ വെടിയുതിർക്കുകയായിരുന്നു.പിന്നീട് ഗെയ്ക്ക്വാദ് സ്വയം വെടിയുതിർത്തു.''-ചതുർശൃംഖി പൊലീസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.