മ​നോ​ജ്

സ്ത്രീ​യോ​ട് അ​ഞ്ചു​ല​ക്ഷം ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ​ളൂ​രു ജ​യി​ലി​ൽ​നി​ന്ന് ത​ട​വു​കാ​ര​ൻ

ബം​ഗ​ളൂ​രു: പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ​നി​ന്ന് ത​ട​വു​കാ​ര​നും കൂ​ട്ടാ​ളി​യും സ്ത്രീ​യോ​ട് അ​ഞ്ചു​ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി പ​രാ​തി. യ​ല​ഹ​ങ്ക ന്യൂ ​ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ താ​മ​സ​ക്കാ​രി​യു​ടെ പ​രാ​തി​യി​ൽ ത​ട​വു​കാ​ര​ൻ മ​നോ​ജ് എ​ന്ന കാ​ഞ്ച​ക്കും കൂ​ട്ടാ​ളി​ക്കു​മെ​തി​രെ സെ​ൻ​ട്ര​ൽ സി​റ്റി ക്രൈം ​ബ്രാ​ഞ്ച് പൊ​ലീ​സ് കേ​സെ​ടു​ത്തു.

മ​ക​ളു​ടെ മോ​ർ​ഫ് ചെ​യ്ത ന​ഗ്ന ചി​ത്രം വാ​ട്സ്ആ​പ് വ​ഴി അ​യ​ച്ചാ​ണ് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ന​ഗ്ന​ചി​ത്രം അ​വ​ളു​ടെ ഭ​ർ​ത്താ​വി​ന് അ​യ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

കു​പ്ര​സി​ദ്ധ റൗ​ഡി​യാ​യ മ​നോ​ജി​ന്റെ കൂ​ട്ടാ​ളി കാ​ർ​ത്തി​ക് ആ​ണ് ഈ ​മാ​സം ഒ​മ്പ​തി​ന് ആ​ദ്യം സ്ത്രീ​യെ വാ​ട്സ്ആ​പി​ൽ വി​ളി​ച്ച​ത്.മ​നോ​ജി​ന്റെ കൂ​ട്ടാ​ളി​യാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ശേ​ഷം അ​ഞ്ചു​ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. 40,000 രൂ​പ പ​രാ​തി​ക്കാ​രി ന​ൽ​കി.

ഈ ​മാ​സം 12ന് ​മ​നോ​ജ് നേ​രി​ട്ടു​വി​ളി​ച്ച് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും മ​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ത്തി​ന്റെ കാ​ര്യം പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.ഇ​തേ​ത്തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Prisoner from Bengaluru jail demanding Rs 5 lakh from woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.