എം. സിയാദ്
Posted On
date_range Updated On
date_range പോക്സോ കേസ്: പ്രതിക്ക് അഞ്ചുവർഷം തടവും 20,000 പിഴയും
പാലക്കാട്: ബസിൽവെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഞ്ചുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. കുഴൽമന്ദം ചിതലി ആലുംപെട്ടി എം. സിയാദിനാണ് (41) പാലക്കാട് ഫാസ്റ്റ് സ്ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ജി. രാജേഷ് ശിക്ഷ വിധിച്ചത്. വടക്കഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷനുവേണ്ടി ടി. ശോഭന ഹാജരായി.
എസ്.ഐമാരായ എ.കെ. ബാബു, എസ്. ഷമീർ, ഓമനക്കുട്ടൻ എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. 2019 മേയ് 15ന് തൃശൂർനിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്ന സ്വകാര്യ ബസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.