മു​ഹ​മ്മ​ദ് ആ​സി​ഫ്,

മു​ഹ​മ്മ​ദ് യാ​സ​ര്‍

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി

കൊ​ണ്ടോ​ട്ടി: ക​സ്റ്റം​സി​നെ വെ​ട്ടി​ച്ച് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍ണം ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത്​ പൊ​ലീ​സ് പി​ടി​കൂ​ടി. കാ​പ്‌​സ്യൂ​ള്‍ രൂ​പ​ത്തി​ലാ​ക്കി കൊ​ണ്ടു​വ​ന്ന 53 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍ണ​മി​ശ്രി​ത​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഷാ​ര്‍ജ​യി​ല്‍നി​ന്നെ​ത്തി​യ കോ​ഴി​ക്കോ​ട് നാ​ദാ​പു​രം ചാ​ല​പ്പു​റം സ്വ​ദേ​ശി പു​തി​യോ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ആ​സി​ഫ് (28), ഇ​യാ​ളെ കൊ​ണ്ടു​പോ​കാ​നെ​ത്തി​യ മ​ല​പ്പു​റം മ​മ്പാ​ട് പ​ര​ത​മ്മ​ല്‍ ചു​ങ്ക​ത്ത്, സി.​എ​ച്ച്. മു​ഹ​മ്മ​ദ് യാ​സ​ര്‍ (30) എ​ന്നി​വ​രെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ന​ട​ത്തി​യ എ​ക്‌​സ​റേ പ​രി​ശോ​ധ​ന​യി​ലാ​ണ് 1,119 ഗ്രാം ​സ്വ​ര്‍ണ​മി​ശ്രി​ത​മ​ട​ങ്ങി​യ കാ​പ്‌​സ്യൂ​ളു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. പു​റ​ത്തെ​ടു​ത്ത കാ​പ്‌​സ്യൂ​ളു​ക​ളി​ല്‍നി​ന്ന് 1.034 ഗ്രാം ​സ്വ​ര്‍ണം വേ​ര്‍തി​രി​ച്ചെ​ടു​ത്തു. പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Police seized gold again in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.