പിങ്ക് പൊലീസിനെ ആക്രമിച്ച യുവാവ് അറസ്‌റ്റിൽ

ചെങ്ങന്നൂര്‍: പിങ്ക് പൊലീസിനെ ആക്രമിച്ച യുവാവ് അറസ്‌റ്റിൽ. അയൽവക്ക വഴക്ക് തീര്‍ക്കാനെത്തിയ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ പിങ്ക് പട്രോൾ യൂനിറ്റ് -3യിലെ വനിത സി.പി.ഒ റിനി മാത്യുവാണ് (32) കൃത്യനിർവഹണത്തിനിടെ ആക്രമണത്തിനിരയായത്.

സംഭവവുമായി ബന്ധപ്പെട്ട് പാണ്ടനാട് പടിഞ്ഞാറ്റും മുറിയില്‍ ഇല്ലിമല ഒത്ത‍െൻറ കുന്നില്‍ അനുഭവനില്‍ കെ. അനുവിനെയാണ് (38) പിടികൂടിയത്. ഇഷ്ടികകൊണ്ടുള്ള ഏറിൽ സാരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - Pink police attacked: the youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.