Posted On
date_range Updated On
date_range വാട്സ് ആപിൽ നഗ്നത പ്രദർശനം: യുവാവ് അറസ്റ്റിൽ
അന്തിക്കാട്: ഓൺലൈൻ പഠനത്തിലേർപ്പെട്ട ഒമ്പത് വയസ്സുകാരിയുടെ ഫോണിലേക്ക് വാട്സ് ആപ് വഴി വിഡിയോ കോൾ ചെയ്ത് നഗ്നത പ്രദർശിപ്പിച്ച കേസിലെ പ്രതിയെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ ആറാട്ടുപുഴ സ്വദേശി സുധാകര ഭവനത്തിൽ ആദർശിനെയാണ് അന്തിക്കാട് എസ്.എച്ച്.ഒ പ്രശാന്ത് ക്ലിൻറ്, എസ്.ഐ എ.കെ ശ്രീജിത്ത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇയാൾ എറണാകുളത്തെ കമ്പനിയിൽ ശുചീകരണ തൊഴിലാളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.