Posted On
date_range Updated On
date_range നഗ്നത പ്രദർശനം; യുവാവിന് രണ്ടുവർഷം തടവും 10,000 രൂപ പിഴയും
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ കേസിൽ യുവാവിന് രണ്ടുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. പിലാത്തറ സി.എം നഗറിലെ തെക്കൻ ഹൗസിൽ ടി. റിജോ (33)യെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാന്‍ ശിക്ഷിച്ചത്. 2019 ഫെബ്രുവരി 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പരിയാരം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ 11 കാരിയായ വിദ്യാർഥിനിക്കു നേരെയാണ് റിജോ നഗ്നത പ്രദർശിപ്പിച്ചത്. രാവിലെ മദ്റസ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്നു പെൺകുട്ടി. കുട്ടിയുടെ പരാതിയിൽ അന്നത്തെ പരിയാരം എസ്.ഐയായിരുന്ന വി.ആർ. വിനീഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എസ്.ഐ ടി.എം. നിധീഷ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.