Posted On
date_range Updated On
date_range മധ്യപ്രദേശിലെ മാർക്കറ്റിൽ നവജാത ശിശുവിന്റെ തലയും കൈയും; പൊലീസ് അന്വേഷണം തുടങ്ങി
ജബൽപൂർ: മധ്യപ്രദേശിൽ ജബൽപൂരിലെ മാർക്കറ്റിൽ നിന്ന് നവജാത ശിശുവിന്റെ തലയും കൈയും കണ്ടെത്തി. നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളേജിന്‍റെ സമീപത്തുള്ള മാർക്കറ്റിൽ നിന്നാണ് പിഞ്ചുകുഞ്ഞിന്റെ ശരീര ഭാഗങ്ങൾ കണ്ടെത്തിയത്.
ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾ തുണിയിൽ പൊതിഞ്ഞ നിലയിലാണ് അവയവങ്ങൾ കണ്ടെത്തിയത്. ഇത് ശ്രദ്ധയിൽ പെട്ട ആളുകൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മാർക്കറ്റിന്‍റെ പരിസരത്ത് പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങൾ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് തുഷാർ സിങ് പറഞ്ഞു.
ശരീരഭാഗങ്ങൾ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.