അനിയൻ ബാവ എന്ന പനച്ചിക്കൽ ദിനേശൻ
Posted On
date_range Updated On
date_range മൊബൈൽ ഫോൺ മോഷണം; അനിയൻ ബാവ പിടിയിൽ
ആറളം: വെളിമാനത്ത് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ.
കഴിഞ്ഞ 10ന് വെളിമാനത്തെ വീട്ടിൽ നിന്നും നാലു മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതി അനിയൻ ബാവ എന്ന വെളിമാനം കോളനിയിലെ പനച്ചിക്കൽ ദിനേശി (19)നെയാണ് ആറളം പൊലീസ് ഇൻസ്പെക്ടർ അരുൺദാസ്, സബ് ഇൻസ്പെക്ടർ ഇ.എസ്. പ്രസാദ്, എ.എസ്.ഐ അബ്ദുൽ നാസർ എന്നിവരുടെ നേതൃത്യത്തിലുള്ള സംഘം പിടികൂടിയത്.
അടിപിടി, മോഷണം ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.