Posted On
date_range Updated On
date_range സംരക്ഷണ കേന്ദ്രത്തിൽനിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി
കോട്ടയം: മാങ്ങാനം ചൈൽഡ് ലൈനിന്റെ സംരക്ഷണ കേന്ദ്രത്തിൽനിന്ന് കാണാതായ നാലു പെൺകുട്ടികളെയും കണ്ടെത്തി.
13 വയസ്സുള്ള രണ്ടു പെൺകുട്ടികളെയും 14 വയസ്സുള്ള ഒരു പെൺകുട്ടിയെയും ഒരു പതിനേഴുകാരിയെയുമാണ് തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ കാണാതായത്. ഇവർ പുറത്തേക്കുപോകുന്ന സി.സി ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ നഗരത്തിൽ നിന്നുതന്നെ പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു. വിവിധ പോക്സോ കേസുകളിൽ ഇരകളാക്കപ്പെട്ട പെൺകുട്ടികളെ പാർപ്പിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കേന്ദ്രത്തിൽനിന്നാണ് കുട്ടികളെ കാണാതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.