പ്രതി ജിഷ്​ണു

ഫേസ്ബു​ക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവ്​ അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ഫേസ്ബു​ക്കിലൂടെ പ്രണയം നടിച്ച്  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം ആല സ്വദേശി കൊച്ചാറ വീട്ടിൽ ജിഷ്ണു (24) വിനെയാണ് മതിലകം സി.ഐ ടി.കെ. ഷൈജുവും സംഘവും അറസ്റ്റ് ചെയ്തത്.

നാലു വർഷത്തോളമായി ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടുകാരില്ലാത്ത സമയത്ത്  വീട്ടിലെത്തിയാണ് പീഡിപ്പിച്ചിരുന്നത്. ഇംഗിതത്തിന് വഴങ്ങാൻ പെൺകുട്ടിയെ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. ഇയാൾ നേരത്തേ അടിപിടി കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.ി .

Tags:    
News Summary - Minor girl he met through Facebook molested; Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.