കോഴിക്കോട്: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ കല്ലായ് സ്വദേശി കോയമോനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. എലത്തൂർ സ്വദേശി പുതിയങ്ങാടി മേലേ മരക്കാരകത്ത് വീട്ടിൽ മുഹമ്മദ് നിസാർ (53)നെയാണ് പന്നിയങ്കര പൊലീസ് പിടികൂടിയത്. കല്ലായ് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പ്രതിയുടെ വാടക വീട്ടിൽനിന്നും സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയും കോയമോൻ നിസാറിന്റെ ഫോൺ ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ പ്രതി കോയമോന്റെ മുഖത്തും കഴുത്തിലും വയറിലും കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള കോയമോൻ കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
പന്നിയങ്കര പൊലീസ് സബ് ഇൻസ്പെക്ടർ അമൽ ജോയ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ. ഷിജു, സിവിൽ പൊലീസ് ഓഫിസർ ബിനീഷ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.