സ്ത്രീകളോട് അതിക്രമം, സ്റ്റേഷനുമുന്നിൽ നഗ്നതാപ്രദര്‍ശനം; ‘നിക്കർ ബിനു’ വീണ്ടും പിടിയിൽ

കൊല്ലം: ജയിലിൽനിന്ന് ഇറങ്ങിയതിനുപിന്നാലെ സ്ത്രീകളോട് അതിക്രമം കാണിച്ചതിന് വീണ്ടും അകത്തായി 'നിക്കർ ബിനു'. കൊല്ലം അഞ്ചലിൽ കാപ്പാ കേസിൽ നാടുകടത്തപ്പെട്ട പ്രതി ഇടയം സ്വദേശി 'നിക്കർ ബിനു' എന്ന ബിനുവിനെ (48) ആണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്.

പിന്നാലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകരെ അസഭ്യം പറയുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തു. പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ദൃശ്യങ്ങൾ പകർത്തിയ മാധ്യമങ്ങൾക്കുനേരെയാണ് പ്രതി വൈകൃതം കാണിച്ചത്.

2025ൽ കാപ്പനിയമം ചുമത്തി നിക്കർ ബിനുവിനെ ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു. എന്നാൽ, നിയമം ലംഘിച്ച് രണ്ടുതവണ ജില്ലയിൽ പ്രവേശിക്കുകയും വീണ്ടും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇടയത്തെ ഗ്രന്ഥശാലയ്ക്ക് നേരെ നടത്തിയ ആക്രമണം നടത്തിയത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ബിനു. ഇടയം സ്വദേശിയായ ഒരു സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ ബിനുവിനെ അറസ്റ്റ് ചെയ്തത്. ജയിലിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും അസഭ്യം പറയുകയും ചെയ്ത കുറ്റത്തിനാണ് ഇപ്പോൾ പിടിയിലായത്. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - 'Nikkar Binu' Arrested Again for Harassing Women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.