Posted On
date_range Updated On
date_range അപകടത്തിൽപ്പെട്ട കാറിൽ എം.ഡി.എം.എ; പ്രതി പിടിയിൽ
കളമശ്ശേരി: അപകടത്തിൽപ്പെട്ട് ആളില്ലാതെ റോഡരികിൽ കിടന്ന കാറിൽ എം.ഡി.എം.എ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വൈപ്പിൽ വളപ്പ് പന്തക്കൽ വീട്ടിൽ അജിത് (27) ആണ് പിടിയിലായത്. കഴിഞ്ഞ 12ന് പുലർച്ച നാലോടെയാണ് കളമശ്ശേരി കാർബോറാണ്ടം കമ്പനിക്ക് സമീപം അപകടത്തിൽപ്പെട്ട കാർ കണ്ടെത്തുന്നത്.
കാർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഡ്രൈവർ സീറ്റിനടിയിൽ നിന്നും 4.26 ഗ്രാം എം.ഡി.എം.എ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.