Posted On
date_range Updated On
date_range പങ്കാളിക്ക് നേരെ ആസിഡൊഴിച്ചു; ആശ്രമത്തിൽ സന്യാസിയായി ഒളിവിൽ കഴിഞ്ഞയാൾ പിടിയിൽ
ബംഗളുരു: പങ്കാളിക്ക് നേരെ ആസിഡൊഴിച്ച ശേഷം ആശ്രമത്തിൽ സന്യാസിയായി ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിലായി. ആസിഡൊഴിച്ച നാഗേഷിനെതിരെ പങ്കാളി നൽകിയ പരാതിയിലാണ് അറസ്റ്റ്.
ബംഗളുരുവിൽ വെച്ച് ഏപ്രിൽ 28നായിരുന്നു നാഗേഷ് പങ്കാളിക്ക് നേരെ ആസിഡ് ഒഴിച്ചത്. തുടർന്ന് ഒളിവിലായിരുന്ന ഇയാളെ പിടികൂടാൻ ഏഴംഗ പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
തമിഴ്നാട്ടിൽ വെല്ലൂരിനടുത്ത് തിരുവണ്ണാമലൈയിലെ ആശ്രമത്തിലായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.