പെൺകുട്ടിയോട്​ മോശമായി പെരുമാറിയെന്നാരോപിച്ച്​ യുവാവിനെ പൊതുനിരത്തിൽ നഗ്​നനാക്കി നടത്തി

യുവാവിനെ പരസ്യമായി മര്‍ദ്ദിച്ച് നഗ്നനാക്കി പൊതുനിരത്തിലൂടെ നടത്തി. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ്​ സംഭവം. യുവതിയോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് യുവാവിനെ ആൾക്കൂട്ടം ആക്രമിച്ചത്​. സംഭവത്തിൽ നാലു പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന്​ ഹാസൻ പൊലീസ്​ അറിയിച്ചു.

വിജയപുര ജില്ലയിലെ നിര്‍മാണ തൊഴിലാളിയായ മേഘരാജ്​ മഹാതാജാ പാർക്കിലെത്തിയതായിരുന്നു. ഇവിടെ വെച്ച്​ ഇയാൾ പെൺകുട്ടിയോട്​ മോശമായി പെരുമാറി എന്നാരോപിച്ച് ഒരു കൂട്ടമാളുകള്‍ ഇയാളെ മര്‍ദ്ദിക്കുകയും വസ്ത്രമഴിപ്പിച്ച് ഹേമാവതി സ്റ്റാച്യൂ പരിസരത്ത്​ പൊതു നിരത്തിലൂടെ നടത്തിക്കുകയുമായിരുന്നു.

പൊലീസെത്തി ഇയാ​െള കസ്​റ്റഡിയിലെടുത്തു. പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ആളുകള്‍ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തതിന് മേഘരാജ് പരാതി നല്‍കിയിട്ടുണ്ട്. ഇൗ പരാതിയിലാണ്​ നാലു പേ​ർക്കെതിരെ കേസെടുത്തതെന്ന്​ ഹാസൻ പൊലീസ്​ അറിയിച്ചു. 

Tags:    
News Summary - Man Thrashed And Paraded Naked For Allegedly Harassing Woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.